റഷ്യ സ്വതന്ത്രമെന്ന് പ്രഖ്യാപിച്ച യുക്രെയ്ന്‍ വിമത പ്രദേശങ്ങള്‍ക്ക് ഉപരോധം ; റഷ്യന്‍ സൈന്യം ഇവിടെ വിന്യസിക്കും വരെ ചര്‍ച്ച തുടരാമെന്ന് യുഎസ് ; യുക്രെയ്‌ന് പിന്തുണയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍

റഷ്യ സ്വതന്ത്രമെന്ന് പ്രഖ്യാപിച്ച യുക്രെയ്ന്‍ വിമത പ്രദേശങ്ങള്‍ക്ക് ഉപരോധം ; റഷ്യന്‍ സൈന്യം ഇവിടെ വിന്യസിക്കും വരെ ചര്‍ച്ച തുടരാമെന്ന് യുഎസ് ; യുക്രെയ്‌ന് പിന്തുണയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍
യുക്രെയ്ന്‍ കിഴക്കന്‍ വിമത മേഖലകളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിന് പിന്നാലെ ഈ പ്രദേശങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. ഇവിടങ്ങളില്‍ റഷ്യന്‍ സൈന്്യത്തെ വിന്യസിക്കുന്നത് വരെ ചര്‍ച്ചകള്‍ക്കുള്ള സാധ്യത നിലനിര്‍ത്താനാണ് അമേരിക്കന്‍ തീരുമാനം. യുക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി.

ഡോണ്‍ബാസ് എന്നറിയപ്പെടുന്ന ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളിലെ റഷ്യന്‍ പിന്തുണയുള്ള വിഘടന വാദികള്‍ ല്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് പിരിഞ്ഞ് സ്വയം പീപ്പിള്‍സ് റിപ്പബ്ലിക് എന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇതിന് അംഗീകാരം ലഭിച്ചില്ല.പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുക്രെയ്ന്‍ റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയുണ്ടായിരിക്കുകയാണ്.

പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌നെ റഷ്യന്‍ വിരുദ്ധ കോട്ടയായി മാറ്റുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു സ്വതന്ത്ര്യ പ്രഖ്യാപനം. പ്രദേശത്ത് സമാധാന പരിപാലനത്തിനായി റഷ്യ പ്രവര്‍ത്തിക്കുമെന്നും സൈന്യത്തെ അയക്കുമെന്നും പുടിന്‍ പറഞ്ഞു. പ്രദേശത്തെ സൈനീക നീക്കങ്ങളെ പറ്റി അദ്ദേഹം കൂടുതല്‍ പ്രതികരിച്ചിട്ടില്ല.

Other News in this category



4malayalees Recommends