യുക്രെയ്‌നില്‍ വിമാനത്താവളം അടച്ചു ; എയര്‍ ഇന്ത്യ വിമാനം മടങ്ങി ; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മലയാളികള്‍ കുടുങ്ങികിടക്കുന്നു

യുക്രെയ്‌നില്‍ വിമാനത്താവളം അടച്ചു ; എയര്‍ ഇന്ത്യ വിമാനം മടങ്ങി ; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മലയാളികള്‍ കുടുങ്ങികിടക്കുന്നു
റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വം. വ്യോമാക്രമണം ആരംഭിച്ചതോടെ യുക്രെയ്ന്‍ അതിര്‍ത്തിയിലെ വിമാനത്താവളം അടച്ചു. ഇതോടെ കീവിലേക്ക് പുറപ്പെട്ട് എയര്‍ ഇന്ത്യ വിമാനം മടങ്ങി. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്.

18,000 വിദ്യാര്‍ത്ഥികളടക്കം 20,000 ത്തോളം ഇന്ത്യക്കാരാണ് യുക്രെയ്‌നിലുള്ളത്. ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 241 വിദ്യാര്‍ത്ഥികളുമായി എയര്‍ ഇന്ത്യയുടെ ആദ്യത്തെ വിമാനം ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയിരുന്നു. 182 ഇന്ത്യക്കാരെ ഇന്ന് രാവിലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. രണ്ടാം ഘട്ട ഒഴിപ്പിക്കലിനായി കീവിലേക്ക് പുറപ്പെട്ട് വിമാനമാണ് യുക്രെയ്‌നില്‍ ഇറങ്ങാനാകാതെ മടങ്ങിയത്.

ആക്രമണത്തിന് മുന്നോടിയായി റഷ്യ കിഴക്കന്‍ യുക്രെയ്ന്‍ മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. സിവിലിയന്‍ വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേ സമയം യുക്രെയ്‌നിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends