കൊച്ചിയില്‍ ഒന്നര വയസ്സുകാരിയായ കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ; കുഞ്ഞിനെ കാണിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു; കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതെന്ന് അമ്മ

കൊച്ചിയില്‍ ഒന്നര വയസ്സുകാരിയായ കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ; കുഞ്ഞിനെ കാണിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു; കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതെന്ന് അമ്മ

കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്ന സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുട്ടിയുടെ അമ്മ. മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണെന്നും കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും പറഞ്ഞിരുന്നുവെന്നും ഡിക്‌സി പറഞ്ഞു.


രണ്ട് മക്കളെയും മര്യാദയ്ക്ക് നോക്കാത്തത് കൊണ്ട് താന്‍ ഭര്‍ത്താവിന് കാശ് അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നോട് ദേഷ്യത്തിലായിരുന്നു. ഭര്‍തൃമാതാവ് പെണ്‍കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നുവെന്നു അമ്മ ഡിക്‌സി. കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍തൃമാതാവും ഭര്‍ത്താവും പറഞ്ഞിരുന്നെന്നും ഡിക്‌സി പറഞ്ഞു.

കുട്ടികളുമായി അമ്മായിയമ്മ ഹോട്ടലുകളില്‍ മുറിയെടുക്കാറുണ്ടെന്ന് ഡിക്‌സി. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയം. ഇത് ചോദ്യംചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്ക് പരാതിനല്‍കിയത് അതിനാലെന്ന് ഡിക്‌സി വ്യക്തമാക്കി.



Other News in this category



4malayalees Recommends