ഒന്നരവയസുകാരിയുടെ കൊലപാതകം; അമ്മൂമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കും

ഒന്നരവയസുകാരിയുടെ കൊലപാതകം; അമ്മൂമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കും
കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മൂമ്മ സിപ്‌സിക്കെതിരെ കേസെടുക്കും. ബാലനീതി വകുപ്പ് പ്രകാരമാണ് അമ്മൂമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കുക. ലഹരി മരുന്ന് ഇടപാടുകള്‍ക്കും മറ്റും കുട്ടികളെ ഇവര്‍ മറയാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി പള്ളുരുത്തിയില്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ വച്ചായിരുന്നു ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്. സംഭവത്തില്‍ സിപ്‌സിയുടെ സുഹൃത്തായ ജോണ്‍ ബിനോയ് ഡിക്രൂസിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസ കോശത്തില്‍ വെള്ളം കയറിയാണ് മരണമെന്ന് കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് ബിനോയിയുടെയും തന്റെയുടെയും ആണെന്ന് അമ്മൂമ്മ തന്നെ ചില സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ബിനോയ് നല്‍കിയിരിക്കുന്ന മൊഴി.

അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകള്‍ നോറയാണ് കൊല്ലപ്പെട്ടത്. നോറയുടെ അമ്മ വിദേശത്താണ്. കുട്ടികളുടെ സംരക്ഷണ ചുമതല സിപസിക്കായിരുന്നു.



Other News in this category



4malayalees Recommends