നാട്ടിലേക്ക് തിരിച്ചുവരണം ; ആഗ്രഹം അറിയിച്ച് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന തമിഴ്‌നാട് വിദ്യാര്‍ത്ഥി

നാട്ടിലേക്ക് തിരിച്ചുവരണം ; ആഗ്രഹം അറിയിച്ച് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന തമിഴ്‌നാട് വിദ്യാര്‍ത്ഥി
റഷ്യയ്ക്ക് എതിരായി പോരാടാന്‍ യുക്രൈനിലെ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്ന സായ് നികേഷ് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് നാട്ടിലേക്ക് തിരിച്ചുവരണെന്ന് സായ് അറിയിച്ചത്.

ഇരുപത്തൊന്നുകാരനായ സായ് നികേഷ് ഇന്റര്‍നാഷണല്‍ റീജിയന്‍ ഫോര്‍ ടെറിടോറിയല്‍ ഡിഫെന്‍സില്‍ ചേര്‍ന്നുവെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. തമിഴ്‌നാട് കോയമ്പത്തൂര്‍ ഗൗണ്ടം പാളയം സ്വദേശിയായ നികേഷ് യുക്രൈനിലെ ഖാര്‍കിവ് നാഷണല്‍ എയറോ സ്‌പേസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്.

2018ലാണ് സായ് ഉപരി പഠനത്തിനായി യുക്രൈനിലേക്ക് പോയത്. ഈ വര്‍ഷം ജൂലൈയോടെ പഠനം പൂര്‍ത്തിയാക്കി മടങ്ങി എത്തേണ്ടതായിരുന്നു. ഇതിനിടെയില്‍ റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധത്തില്‍ നേരിട്ട് പോരാടണം എന്ന ആഗ്രഹത്തോടെ യുക്രൈനെ പിന്തുണച്ച് സൈന്യത്തില്‍ ചേരുകയായിരുന്നു. വീട്ടുകാര്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

സായ് നികേഷിന് ചെറുപ്പം മുതല്‍ തന്നെ സൈന്യത്തില്‍ ചേരാന്‍ താത്പര്യമുണ്ടായിരുന്നു. ഇന്ത്യന്‍ പട്ടാളത്തില്‍ ചേരാന്‍ രണ്ടു തവണ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ ഉയരക്കുറവ് മൂലം പട്ടാളത്തില്‍ അവസരം ലഭിച്ചില്ല. തുടര്‍ന്നാണ് ഇയാള്‍ ഉപരിപഠനത്തിനായി പോയത്.

Other News in this category



4malayalees Recommends