അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍

അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍
പിഎഫ് ലോണ്‍ അപേക്ഷിയിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച് വിജിലന്‍സ് പിടിയിലായ ആര്‍ വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍. കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടായ ആര്‍ വിനോയ് ചന്ദ്രന്‍ ഗയിന്‍ പിഎഫിന്റെ സംസ്ഥാന നോഡല്‍ ഓഫിസറാണ്. പൊതുവിദ്യാഭ്യാസ വകുപ്പാണ് സസ്‌പെന്‍ഡ് ചെയ്തത്.

പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട അപാകത പരിഹരിച്ചതിന്റെ പ്രതിഫലമായാണ് അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഇയാള്‍ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് അധ്യാപിക വിജിയലന്‍സില്‍ പരാതിപ്പെടുകയും കോട്ടയം വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

സര്‍ക്കാര്‍ സേവനം ലഭ്യമാക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയതായും അന്വേഷണത്തില്‍ ബോധ്യമായ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍. വിനോയ് ചന്ദ്രനെതിരെ വകുപ്പ്തല അച്ചടക്ക നടപടി അടിയന്തരമായി ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും പ്രോവിഡന്റ് ഫണ്ടിലെ പോരായ്മകളും സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ച് നല്‍കുന്നത് അതത് ജില്ലകളിലെ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫിസര്‍മാരാണ്. അവരുടെ അധികാര പരിധിക്ക് പുറത്തുള്ള പോരായ്മകള്‍ സംസ്ഥാന നോഡല്‍ ഓഫിസറാണ് പരിഹരിക്കേണ്ടത്. ഈ ചുമതലയായിരുന്നു ആര്‍ വിനോയ് ചന്ദ്രനുണ്ടായിരുന്നത്.



Other News in this category



4malayalees Recommends