'മകള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നു'; അഞ്ചാം ക്ലാസുകാരിയെ മാതാപിതാക്കള്‍ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തി ; കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി

'മകള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നു'; അഞ്ചാം ക്ലാസുകാരിയെ മാതാപിതാക്കള്‍ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തി ; കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി
മകള്‍ സ്‌കൂളിലെ ആണ്‍കുട്ടികളോട് സംസാരിച്ചതിന് അഞ്ചാംക്ലാസുകാരിയായ കനാലിലേക്ക് തള്ളിയിട്ട് മാതാപിതാക്കള്‍.എന്നാല്‍ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

മീററ്റ് സ്വദേശികളായ ബബ്ലൂവും ഭാര്യ റൂബിയും സെപ്റ്റംബര്‍ ഒന്നിനാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നല്‍കിയ അന്വേഷണത്തിന് മകളെ ഇരുവരും ചേര്‍ന്ന് കനാലിലേക്ക് തള്ളിയിട്ടതാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലില്‍ദമ്പതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

നിരവധി ആണ്‍കുട്ടികളുമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതില്‍ പ്രകോപിതരായി മകളെ അവളെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. കുറ്റം സമ്മതിച്ചതോടെ ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends