'സിനിമയില്‍ പ്രണയനായകന്‍, ജീവിതത്തില്‍ നിങ്ങളുടെ പ്രണയം തകരുന്നത് എന്തുകൊണ്ട്?', മറുപടിയുമായി സിദ്ധാര്‍ഥ്

'സിനിമയില്‍ പ്രണയനായകന്‍, ജീവിതത്തില്‍ നിങ്ങളുടെ പ്രണയം തകരുന്നത് എന്തുകൊണ്ട്?', മറുപടിയുമായി സിദ്ധാര്‍ഥ്
സിദ്ധാര്‍ഥ് നായകനായെത്തുന്ന പുതിയ ചിത്രം 'ടക്കര്‍' ആണ്. കാര്‍ത്തിക് ജി കൃഷാണ് സംവിധാനം. കാര്‍ത്തിക് ജി കൃഷിന്റേതാണ് തിരക്കഥയും. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷനിടെ താരം പറഞ്ഞ ഒരു മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയില്‍ സാധാരണയായി നിങ്ങളുടെ പ്രണയം എപ്പോഴും വിജയിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല, ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആത്മപരിശോധന നടത്തിയിട്ടുണ്ടോ എന്നായിരുന്നു സിദ്ധാര്‍ഥിനോടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ ഞാന്‍ ഒരിക്കല്‍ പോലും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, സ്വപ്നത്തില്‍ പോലും. എന്റെ മുഖം കണ്ണാടിയില്‍ കാണുമ്പോഴും അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ക്ക് തന്റെ പ്രണയത്തില്‍ ആശങ്കയുള്ളതിനാല്‍ അത് നമുക്ക് വ്യക്തിപരമായി സംസാരിക്കാം. മറ്റുള്ളവര്‍ക്ക് അതിലൊരു കാര്യവും ഇല്ല. 'ടക്കര്‍' എന്ന സിനിമയുമായി യാതൊരു ബന്ധവും ഇല്ല എന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ മറുപടി.

Other News in this category



4malayalees Recommends