ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല, അലവലാതി പിള്ളേരാണ് അഭിനയിച്ചത് എന്നൊക്കെയാണ് സന്തോഷ് വര്‍ക്കി പറഞ്ഞത്, കയ്യേറ്റം ചെയ്തത് സിനിമാക്കാരല്ല; നിര്‍മ്മാതാവ് പറയുന്നു

ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല, അലവലാതി പിള്ളേരാണ് അഭിനയിച്ചത് എന്നൊക്കെയാണ് സന്തോഷ് വര്‍ക്കി പറഞ്ഞത്, കയ്യേറ്റം ചെയ്തത് സിനിമാക്കാരല്ല; നിര്‍മ്മാതാവ് പറയുന്നു
സിനിമ മുഴുവന്‍ കാണാതെ അഭിപ്രായം പറഞ്ഞ 'ആറാട്ടണ്ണന്‍' സന്തോഷ് വര്‍ക്കിയെ പ്രേക്ഷകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'വിത്തിന്‍ സെക്കന്‍ഡ്‌സ്' എന്ന സിനിമ കാണാതെ റിവ്യൂ പറഞ്ഞു എന്നാണ് സന്തോഷിനെതിരായ ആരോപണം.

ഇപ്പോഴിതാ, സംഭവത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാവ് സംഗീത് ധര്‍മരാജന്‍. സന്തോഷ് വര്‍ക്കിക്ക് എതിരെ അണിയറ പ്രവര്‍ത്തകര്‍ പരാതി കൊടുത്തിട്ടുണ്ട് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

'ഞങ്ങള്‍ അയാളെ കയ്യേറ്റം ചെയ്തിട്ടില്ല. ചോദിക്കുന്നത് നമ്മുടെ വികാരമാണ്. ചിത്രത്തില്‍ അഭിനയിച്ച മൂന്ന് ചെറുപ്പക്കാര്‍ അലവലാതി പിള്ളേരാണെന്ന് പറയുന്നുണ്ട്. ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു. അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കൊടുത്ത ജൂറിയെക്കാള്‍ വലുതാണോ ആറാട്ടണ്ണന്റെ അഭിപ്രായം.'

'നെഗറ്റീവ് പറയാന്‍ ഉദ്ദേശിച്ചിട്ടില്ല, എന്നെ കൊണ്ട് പറയിപ്പിച്ചതാണ് എന്നാണ് ആറാട്ടണ്ണന്‍ പിന്നീട് പറഞ്ഞത്. നെഗറ്റീവ് പറഞ്ഞതിനല്ല. സിനിമ കാണാതെ നെഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത്' എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. കൊച്ചി വനിതവിനീത തിയേറ്ററില്‍ വച്ചാണ് സന്തോഷ് വര്‍ക്കിയെ കയ്യേറ്റം ചെയ്തത്.

കാശ് വാങ്ങിയാണ് സന്തോഷ് നെഗറ്റീവ് റിവ്യൂ പറഞ്ഞതെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. പടം ഇഷ്ടപ്പെടാത്തത് കൊണ്ട് ഇറങ്ങിപ്പോയതാണ്. തന്നെ കൊണ്ട് നിര്‍ബന്ധിച്ച് റിവ്യൂ പറയിപ്പിച്ചതാണ്. ആരുടേയും പക്കല്‍ നിന്നും കാശ് വാങ്ങിയിട്ടില്ല എന്നാണ് സന്തോഷ് വര്‍ക്കി പ്രഖ്യാപിച്ചത്.



Other News in this category



4malayalees Recommends