സാമന്തയെത്തുന്നു പ്രിയങ്ക ചോപ്രയുടെ അമ്മയായി

സാമന്തയെത്തുന്നു പ്രിയങ്ക ചോപ്രയുടെ അമ്മയായി
തെന്നിന്ത്യയും ബോളിവുഡും കടന്ന് ഹോളിവുഡില്‍ തന്റെ സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത. പ്രിയങ്കാ ചോപ്ര പ്രധാനവേഷത്തിലെത്തുന്ന സൂപ്പര്‍ ഹിറ്റ് സീരീസായ സിറ്റാഡലില്‍ സാമന്തയും ഭാഗമാകുന്നു.

സിറ്റാഡലിന്റെ ഇന്ത്യന്‍ വേര്‍ഷനിലാണ് സാമന്തയെത്തുന്നത്. സാമന്തയ്ക്ക് ഒപ്പം വരുണ്‍ ധവാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിറ്റാഡല്‍ ഇന്ത്യയില്‍ എന്താകും സാമന്തയുടെ വേഷമെന്ന ചര്‍ച്ചകള്‍ നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷമായിരിക്കും സാമന്തയുടേത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം പ്രിയങ്ക ചോപ്രയുടേതും സമാന്തയുടേതും കഥാപാത്രങ്ങള്‍ രണ്ട് കഥാപശ്ചാത്തലത്തിലും രണ്ട് കാലഘട്ടത്തിലുമുള്ളതാണ്. പ്രിയങ്കയുടെ സീരീസില്‍ സാമന്ത ഉണ്ടാകില്ല. ഈ സീരീസില്‍ പ്രിയങ്കയുടെ കുട്ടിക്കാലമായിരിക്കും കാണിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സിറ്റാഡല്‍ സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും.

സിറ്റാഡില്‍ പ്രിയങ്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി പരാമര്‍ശിക്കുന്നത് രാഹി ഗാംഭീര്‍ എന്ന പേരാണ്. വരുണ്‍ ധവാനായിരിക്കും ഈ കഥാപാത്രത്തെ ഇന്ത്യന്‍ സിറ്റാഡലില്‍ അവതരിപ്പിക്കുക. സാമന്ത അഭിനയിച്ച ഫാമിലി മാന്‍ സീരീസിന്റെ സംവിധായകരായ രാജ്, ഡികെ എന്നിവരാണ് ഇന്ത്യന്‍ സിറ്റാഡല്‍ ഒരുക്കുന്നത്.

Other News in this category



4malayalees Recommends