ശ്രുതി എങ്ങനെ തന്‍വി റാമായി; വെളിപ്പെടുത്തി താരം

ശ്രുതി എങ്ങനെ തന്‍വി റാമായി; വെളിപ്പെടുത്തി താരം
തന്‍വി റാം എന്നു പേര് സ്വീകരിച്ചതിനെക്കുറിച്ച് നടി അഭിമുഖത്തില്‍ വ്യക്തമാക്കി. അമ്പിളി'യുടെ സംവിധായകനാണ് പേര് മാറ്റാന്‍ പറഞ്ഞത്. ശ്രുതി എന്നുള്ളത് സാധാരണയായി കേള്‍ക്കുന്ന ഒരു പേരാണ്. അതുകൊണ്ടാണത് മാറ്റാന്‍ പറഞ്ഞത്. പേര് മാറ്റാന്‍ അവരെനിക്ക് കുറച്ചു സമയം തന്നിരുന്നു. ഈ സമയത്ത് ഞാന്‍ പഴയ മലയാളം പേരൊക്കെ നോക്കിയിട്ട് ഒന്നും കിട്ടിയില്ല. മനസ്സില്‍ വന്ന പേരിലൊക്കെ താരങ്ങളുമുണ്ട്. അപ്പോഴേക്കും 'അമ്പിളി'യുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്ന സമയമായി. വിഷുവിന്റെ അന്നാണ് ഇറങ്ങിയത്.

അതിന്റെ തലേദിവസം അവര് വിളിച്ചിട്ട് സൗബിക്കയുടെയും മറ്റുള്ളവരുടെയും പേര് വച്ചിട്ടുണ്ട്, എന്റെ പേരിന്റെയവിടെ ബ്ലാങ്കാണെന്ന് പറഞ്ഞു. ഇപ്പോഴെങ്കിലും ഒരു പേര് സെലക്ട് ചെയ്ത് തരാമോ എന്ന് ചോദിച്ചു. അങ്ങനെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വച്ച പേരുകളില്‍ നിന്ന് തന്‍വി സെലക്ട് ചെയ്തു. ബാംഗ്ലൂരില്‍ ഈ പേര് സര്‍വ്വസാധാരണമാണെങ്കിലും ഇവിടെ ഈ പേര് അപൂര്‍വ്വമാണെന്നും തന്‍വി വ്യക്തമാക്കി.

Other News in this category



4malayalees Recommends