ഇന്നലെ സുധി പറഞ്ഞ ആഗ്രഹം; നോവായി അവസാന സെല്‍ഫി, പങ്കുവച്ച് ടിനി

ഇന്നലെ സുധി പറഞ്ഞ ആഗ്രഹം; നോവായി അവസാന സെല്‍ഫി, പങ്കുവച്ച് ടിനി
കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. പ്രിയ സുഹൃത്തിനെ, സഹപ്രര്‍ത്തകനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ നടന്‍ ടിനി ടോം പങ്കുവച്ചൊരു സെല്‍ഫിയാണ് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്.

സുധിക്കൊപ്പം എടുത്ത അവാസന സെല്‍ഫിയാണ് ടിനി പങ്കുവച്ചിരിക്കുന്നത്. 'ദൈവമേ വിശ്വസിക്കാന്‍ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയില്‍ രണ്ട് വണ്ടികളില്‍ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുന്‍പ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു ...ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ..ആദരാഞ്ജലികള്‍ മുത്തേ', എന്നാണ് ടിനി ടോം ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്.

Other News in this category



4malayalees Recommends