പലസ്തീന്‍ വിദ്വേഷ പോസ്റ്റിന്റെ പേരില്‍ പിരിച്ചുവിട്ട ഇന്ത്യന്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി

പലസ്തീന്‍ വിദ്വേഷ പോസ്റ്റിന്റെ പേരില്‍ പിരിച്ചുവിട്ട ഇന്ത്യന്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി
ബഹ്‌റൈനില്‍ പലസ്തീന്‍ വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഇന്ത്യന്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. റോയല്‍ ബഹ്‌റൈന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലിസ്റ്റായ ഡോ. സുനില്‍ ജെ റാവുവിനെയാണ് അറസ്റ്റ് ചെയ്തത്.

കര്‍ണാടക സ്വദേശിയായ 50 കാരനായ സുനിലിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുമുമ്പായി ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (പഴയ ട്വിറ്റര്‍) ഇദ്ദേഹം നിരവധി പലസ്തീന്‍ വിദ്വേഷ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.


Other News in this category



4malayalees Recommends