ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് ആറു മാസകാലയളവിലും പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും

ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് ആറു മാസകാലയളവിലും പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും

രാജ്യത്തുള്ള പ്രവാസികള്‍ക്ക് കുറഞ്ഞ കാലയളവിലേക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനം. തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനുമായ ജമീല്‍ ഹുമൈദാന്‍ പുറത്തിറക്കിയ പുതിയ ഔദ്യോഗിക ഗസറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ഇത് പ്രകാരം ആറു മാസകാലയളവിലേയ്ക്കും ഇനി പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.


സാധാരണ രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റിന്റെ പകുതി നിരക്കില്‍ ഇപ്പോള്‍ ഒരു വര്‍ഷത്തെ പെര്‍മിറ്റ് ലഭിക്കുന്നുണ്ട്. ഇതു പോലെ തന്നെ നാലിലൊന്ന് നിരക്കില്‍ ഇനി മുതല്‍ ആറു മാസത്തേക്കും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. തീരുമാനം ഉടനടി നടപ്പാക്കാന്‍ എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവിനോട് മന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ അംഗീകൃത മാന്‍പവര്‍ രജിസ്‌ട്രേഷന്‍ സെന്ററുകളുടെ അധികാരം കുറക്കാനും തീരുമാനിച്ചു.എല്‍.എം.ആര്‍.എയുടെ അന്തിമ അനുമതിക്ക് വിധേയമായി അനുമതി നല്‍കുന്നതിനു പകരം മാന്‍പവര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രാഥമിക പ്രവര്‍ത്തനാനുമതി നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends