ഖത്തര്‍ ബഹ്‌റൈന്‍ കോസ് വേ (ക്യുബിസി) പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം അഞ്ചു മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയും.
പുതിയ സമുദ്ര പാത ഇരു രാജ്യങ്ങളിലേയും ടൂറിസം ഉള്‍പ്പെടെ വിവിധ മേഖലകളുടെ വളര്‍ച്ചയ്ക്കും ആക്കം കൂട്ടും.
ഖത്തറിന്റെ വടക്കന്‍ മേഖലയേയും ബഹ്‌റൈന്റെ കിഴക്കന്‍ തീരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സമുദ്ര പാത ബഹ്‌റൈനേയും സൗദിയേയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വെയിലേക്കുള്ള സ്വാഭാവിക വിപുലീകരണമാണ്.
നിലവില്‍ സൗദിയുമായുള്ള കര അതിര്‍ത്തി വഴി ഖത്തറില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രാ സമയം അഞ്ചു മണിക്കൂറാണ്. ഇതാണ് പാലം വരുന്നതോടെ 30 മിനിറ്റായി കുറയുന്നത്.