ബഹ്‌റൈനില്‍ ഫോണില്‍ സംസാരിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് മലയാളി മരിച്ചു
ഫോണില്‍ സംസാരിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് മലയാളി മരിച്ചു. കണ്ണൂര്‍ സ്വദേശിയാണ് കുഴഞ്ഞുവീണ് മരിച്ചത്. കണ്ണൂര്‍ ചെറുകുന്ന് ഇരിണാവ് സ്വദേശി മൊട്ടമ്മല്‍ പൊക്കോട്ടി പ്രേമരാജന്‍ ആണ് മരിച്ചത്. 61 വയസായിരുന്നു. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കമ്പോള്‍ ആണ് കുഴഞ്ഞു വീണത്.
ഗുദൈബിയയിലെ ഫ്‌ലാറ്റില്‍ വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം കുഴഞ്ഞു വീഴുന്നത്. കുടുംബസമേതം ബഹ്‌റൈനില്‍ താമസിക്കുകയാണ് പ്രേമരാജന്‍. ഭാര്യ പ്രീത അവധിക്ക് നാട്ടില്‍ ആണ് ഉണ്ടായിരുന്നത്. മകന്‍ യുകെയില്‍ പഠിക്കുകയാണ്. മകന്‍ യുകെയിലേക്ക് കഴിഞ്ഞ ദിവസമാണ് പോയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ നടക്കുകയാണ്.