മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കേസില്‍ 16 പ്രതികള്‍ക്ക് ഒന്നാം ക്രിമിനല്‍ കോടതി തടവുശിക്ഷ വിധിച്ചു. 25നും 50നുമിടയില്‍ പ്രായമുള്ള 16 പ്രതികള്‍ക്ക് ആറു മാസം മുതല്‍ 10 വര്‍ഷം വരെ തടവാണ് വിധിച്ചത്.
മയക്കുമരുന്ന് കൈവശംവക്കുകയും അവ ഉപയോഗിക്കുകയും ചെയ്തിരുന്നതായാണ് കേസ്. ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ക്ക് പത്തുവര്‍ഷം തടവും അയ്യായിരം ദിനാര്‍ പിഴയും നാലാം പ്രതിക്ക് അഞ്ചു വര്‍ഷം തടവും മൂവായിരം ദിനാര്‍ പിഴയും വിധിച്ചു. അഞ്ചാം പ്രതിക്ക് മൂന്നുമാസം തടവും 200 ദിനാര്‍ പിഴയും ആറു പ്രതികള്‍ക്ക് ആറു മാസം തടവും നൂറു ദിനാര്‍ പിഴയും കോടതി വിധിച്ചു.