ബഹ്‌റൈനും യുഎഇയും അടുത്ത ബന്ധം ആണ് ഉള്ളതെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈനിലെ യുഎഇ അംബാസഡര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ ബിന്‍ സായിദ് ആല്‍നഹ്യാനെ സ്വീകരിച്ച ശേഷം ആണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. മികച്ചതും സുദൃഢവുമായ ബന്ധമായ ബന്ധം ആണ് ഇപ്പോള്‍ ഉള്ളത്. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈനില്‍നിന്ന് സേവനമവസാനിപ്പിച്ച് മടങ്ങുന്ന അംബാസഡറുടെ സേവനങ്ങളെ അദ്ദേഹം ഓര്‍ത്തു. രണ്ട് രാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധം ആണ് ഉള്ളത്. വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെ കിരീടാവകാശി എടുത്തു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നതിന് വേണ്ടി വലിയ തരത്തിലുള്ള പദ്ധതികള്‍ ആണ് കൊണ്ടു വന്നിരുന്നത്. പുതിയ അംബാസഡര്‍ക്ക് ഭാവിയില്‍ ഏര്‍പ്പിക്കുന്ന കാര്യങ്ങള്‍ ശക്തമായി ചെയ്യാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു
ബഹ്‌റൈനില്‍ സേവനം ചെയ്യാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും താന്‍ ആ പ്രവര്‍ത്തിയില്‍ സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയുമായ ബഹ്‌റൈന്‍ നല്ല ബന്ധത്തിലാണ്. ദൗത്യനിര്‍വഹണത്തിന് നല്‍കിയ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം എടുത്തു പറഞ്ഞു. ഭരണാധികാരികള്‍ക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം വ്യക്തമാക്കി.