ഫോണ്‍ നല്‍കിയില്ല ; 16 കാരന്‍ മാതാപിതാക്കളേയും സഹോദരിയേയും വെടിവച്ചുകൊന്നു

ഫോണ്‍ നല്‍കിയില്ല ; 16 കാരന്‍ മാതാപിതാക്കളേയും സഹോദരിയേയും വെടിവച്ചുകൊന്നു
ഫോണ്‍ കാണാത്തതിനെ തുടര്‍ന്ന് അസ്വസ്ഥനായ 16 കാരന്‍ മാതാപിതാക്കളേയും സഹോദരിയേയും വെടിവച്ചു കൊന്നു. കഴിഞ്ഞ വെള്ളിയാഴ്ച സാവോ പോളോയിലാണ് ദാരുണ സംഭവം നടന്നത്. ഫോണ്‍ മാതാപിതാക്കളോ സഹോദരിയോ ആണ് എടുത്തുവച്ചത് എന്ന സംശയത്തിന്റെ പുറത്താണ് ദത്തുപുത്രനായ 16 കാരന്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഫോണ്‍ എടുത്തുവച്ചതിലുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് നടന്നതെങ്കിലും തിങ്കളാഴ്ചയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കുട്ടി തന്നെയാണ് കൊലപാതക വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്.സിവില്‍ പൊലീസ് ഓഫീസറായ പിതാവിന്റെ സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്.

Other News in this category



4malayalees Recommends