മകളുടെ ഭാവി എന്താകുമെന്ന് ആശങ്ക ; ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കീഴടങ്ങി

മകളുടെ ഭാവി എന്താകുമെന്ന് ആശങ്ക ;  ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കീഴടങ്ങി
ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ പോലീസിന് മുന്നില്‍ കീഴടങ്ങി. ബെംഗളൂരുവിലാണ് ദാരുണ സംഭവം നടന്നത്. 35 വയസുകാരിയായ യുവതിയാണ് മകളെ കൊലപ്പെടുത്തിയ ശേഷം സുബ്രമണ്യ നഗര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

യുവതിക്ക് ഇരട്ട പെണ്‍കുട്ടികളാണ്. ഇരുവരും ഓട്ടിസം ബാധിതരുമാണ്. കുട്ടികളിലൊരാള്‍ക്ക് ചെറിയ തോതിലുള്ള ഓട്ടിസം ലക്ഷണങ്ങളുള്ളപ്പോള്‍ മറ്റൊരാള്‍ക്ക് ഗുരുതരമായ തരത്തില്‍ തന്നെ ഓട്ടിസം ബാധയുണ്ട്. ഈ കുട്ടിയെയാണ് യുവതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

മകളുടെ ഭാവിയില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയെന്നും യുവതി പോലീസിന് മൊഴി നല്‍കി. ഇത്തരമൊരു ആരോഗ്യസ്ഥിതിയില്‍ മകള്‍ എങ്ങനെ വളരുമെന്നും അവളുടെ ഭാവി എന്തായിരിക്കുമെന്നും ആലോചിച്ച് താന്‍ ആശങ്കപ്പെട്ടിരുന്നുവെന്നും അതിനൊടുവിലാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചതെന്നും ചോദ്യം ചെയ്യലില്‍ യുവതി പോലീസിനോട് പറഞ്ഞു.

അതേസമയം, യുവതിയുടെ പേരില്‍ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത് കോടയിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.




Other News in this category



4malayalees Recommends