താന്‍ വിജയിച്ചിരുന്നെങ്കില്‍ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുമായിരുന്നു, തന്റെ വിജയം ചിലര്‍ക്ക് ഇഷ്ടമായിരുന്നില്ല ; തോറ്റതില്‍ നിരാശ പങ്കുവച്ച് പങ്കജ മുണ്ടെ

താന്‍ വിജയിച്ചിരുന്നെങ്കില്‍ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുമായിരുന്നു, തന്റെ വിജയം ചിലര്‍ക്ക് ഇഷ്ടമായിരുന്നില്ല ; തോറ്റതില്‍ നിരാശ പങ്കുവച്ച് പങ്കജ മുണ്ടെ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജപ്പെട്ടതില്‍ നിരാശ മറച്ചുവെയ്ക്കാതെ ബിജെപി നേതാവ് പങ്കജ മുണ്ടെ. താന്‍ വിജയിച്ചിരുന്നെങ്കില്‍ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പക്ഷേ തന്റെ വിജയം, ചിലര്‍ക്കത് ഇഷ്ടമായിരുന്നില്ല. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ തന്റെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബീഡ് ലോക്‌സഭാ സീറ്റില്‍ എന്‍സിപിയുടെ ബജ്‌റംഗ് സോനവാനെയോട് വെറും 6,553 വോട്ടിന്റെ വ്യത്യാസത്തിലാണ് മുണ്ടെ പരാജയപ്പെട്ടത്. താന്‍ 6.7 ലക്ഷം വോട്ടുകള്‍ നേടി. വിജയിച്ചിരുന്നെങ്കില്‍ എന്നെ ഹീറോ ആയി വാഴ്ത്തുമായിരുന്നു. എന്നാല്‍ ചിലര്‍ക്കത് ഇഷ്ടപ്പെടില്ലായിരുന്നുവെന്ന് മുണ്ടെ വ്യക്തമാക്കി.

2019ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷം അഞ്ചു വര്‍ഷത്തെ വനവാസമാണ് തനിക്ക് നേരിടേണ്ടി വന്നത്. ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തന്റെ അടുത്ത നീക്കം തീരുമാനിക്കുമെന്നും മുണ്ടെ വ്യക്തമാക്കി.

Other News in this category



4malayalees Recommends