പൂനെയിലെ കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ് ചിത്രീകരണം ; വിമര്‍ശനം

പൂനെയിലെ കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ് ചിത്രീകരണം ; വിമര്‍ശനം
പൂനെയിലെ കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ് ചിത്രീകരിക്കുന്ന പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയുടെ കൈപിടിച്ച് കിടക്കുകയാണ് യുവാവ്.

ഏകദേശം 100 അടി ഉയരമുള്ള കെട്ടിടത്തിലാണ് പെണ്‍കുട്ടി തൂങ്ങിക്കിടക്കുന്നത്. ഗ്രിപ്പ് സ്‌ട്രെങ്ത് പരിശോധിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു റീല്‍സ് ചിത്രീകരിച്ചതെന്നും പറയപ്പെടുന്നു. പൂനെയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിന് സമീപമാണ് ഈ സംഭവം നടക്കുന്നത്. സുഹൃത്തായ ഒരാള്‍ ആണ് വീഡിയോ ചിത്രീകരണം നടത്തിയത്.റീല്‍സിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. റീല്‍സ് ചിത്രീകരിച്ചവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Other News in this category



4malayalees Recommends