നീറ്റ് പരീക്ഷ ; രഹസ്യ കേന്ദ്രത്തില്‍ ഒത്തുചേര്‍ന്ന് ചോദ്യങ്ങള്‍ കാണാതെ പഠിച്ചെന്ന് വിദ്യാര്‍ത്ഥികളുടെ മൊഴി

നീറ്റ് പരീക്ഷ ; രഹസ്യ കേന്ദ്രത്തില്‍ ഒത്തുചേര്‍ന്ന് ചോദ്യങ്ങള്‍ കാണാതെ പഠിച്ചെന്ന് വിദ്യാര്‍ത്ഥികളുടെ മൊഴി
നീറ്റ് പരീക്ഷയുടെ തലേന്ന് രഹസ്യ കേന്ദ്രത്തില്‍ ഒത്തുചേര്‍ന്ന് ചോദ്യ ഉത്തരങ്ങള്‍ കാണാതെ പഠിച്ചെന്ന് നാലു വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.

പരീക്ഷ നടന്ന മേയ് 5ന് പട്‌ന ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ബിഹാര്‍ ധാനാപുര്‍ നഗരസഭയിലെ ജൂനിയര്‍ എഞ്ചിനീയറായ സിക്കന്ദര്‍ യാദവേന്ദുവാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥികളെ എത്തിച്ചത് സിക്കന്ദറാണെന്നും പട്‌ന ഗോപാല്‍പുര്‍ സ്വദേശിയായ നിതീഷ് കുമാറാണ് ചോദ്യക്കടലാസ് ലഭ്യമാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

ചോദ്യക്കടലാസ് കത്തിച്ച നിലയില്‍ കണ്ടെത്തിയതിന് ശേഷമാണ് യാദവേന്ദു അറസ്റ്റിലായത്.

Other News in this category



4malayalees Recommends