യുവതിക്കുനേരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും പീഡനവും, 4 പേര്‍ അറസ്റ്റില്‍

യുവതിക്കുനേരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും പീഡനവും, 4 പേര്‍ അറസ്റ്റില്‍
തെലങ്കാനയിലെ നാഗര്‍കു!ര്‍ണൂലില്‍ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും പീഡനവും. യുവതിയുടെ മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടശേഷം ക്രൂരമായി മര്‍ദ്ദിച്ചു. മറ്റൊരു തവണ ഇവരുടെ സാരിയില്‍ ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റു. രണ്ട് തവണയായി ബന്ധുക്കളും അയല്‍വാസികളും അടങ്ങുന്ന ആള്‍ക്കൂട്ടം ഇവരെ മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ജൂണ്‍ ആദ്യവാരമാണ് സംഭവങ്ങള്‍ നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇന്നലെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചെഞ്ചു എന്ന ഗോത്ര വിഭാഗത്തില്‍ പെട്ട സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. വീഡിയോ പുറത്തുവന്നതോടെ തെലങ്കാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ ഇരയായ യുവതിയുടെ സഹോദരിയും സഹോദരീഭര്‍ത്താവുമടക്കം നാല് പേര്‍ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു വിചാരണയും പീഡനവും നടന്നത്. സഹോദരിയടക്കമുള്ളവര്‍ സദാചാര പൊലീസിങ് നടത്തിയെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്.

Other News in this category



4malayalees Recommends