സംവരണത്തെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണിനെ തള്ളി കെഎസ്‌യു സംസ്ഥാന നേതൃത്വം

സംവരണത്തെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണിനെ തള്ളി കെഎസ്‌യു സംസ്ഥാന നേതൃത്വം
സംവരണത്തെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണിനെ തള്ളി കെഎസ്‌യു സംസ്ഥാന നേതൃത്വം. മാഗസിനില്‍ വന്ന കാര്‍ട്ടൂണിനെക്കുറിച്ച് യൂണിയന്‍ ഭാരവാഹികളോട് വിശദീകരണം തേടിയിട്ടുണ്ട്. രാജ്യത്ത് ജാതി സെന്‍സസ് വേണമെന്ന നിലാപാടാണ് പ്രസ്ഥാനത്തിന്. കാര്‍ട്ടൂണ്‍ മാഗസിനില്‍ നിന്നും പിന്‍വലിച്ചെന്ന് യൂണിയന്‍ അറിയിച്ചെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കഴിഞ്ഞദിവസം പുറത്തിറക്കിയ കോളേജില്‍ മാഗസിനിലാണ് സംവരണത്തെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ ഉള്ളത്. സംവരണം മൂലം ജനറല്‍ കാറ്റഗറിക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന രീതിയിലാണ് കാര്‍ട്ടൂണ്‍. സംവരണം നിമിത്തം അവസരങ്ങള്‍ എസ്ടി, എസ്സി, ഒബിസി വിഭാഗങ്ങള്‍ക്ക് ലഭിച്ചതിന്റെ ബാക്കിയെ ജനറല്‍ വിഭാഗത്തിന് ലഭിക്കുന്നുള്ളൂ എന്നാണ് കാര്‍ട്ടുണിന്റെ ആശയം.

Other News in this category



4malayalees Recommends