ആര്‍ജിവിയും വിജയ് സേതുപതിയും ഒന്നിക്കുന്നു ?

ആര്‍ജിവിയും വിജയ് സേതുപതിയും ഒന്നിക്കുന്നു ?
പ്രഭാസ് ചിത്രം 'കല്‍ക്കി'യില്‍ ഒരു മാസ് കാമിയോ റോളില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും എത്തിയിരുന്നു. അടുത്തിടെ ഒരുപാട് അഡല്‍ട്ട് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സംവിധായകന്‍, വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ കല്‍ക്കിയിലെ കാമിയോ റോള്‍ അതീവ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

കല്‍ക്കിയുടെ ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ പ്രഭാസിനൊപ്പമുള്ള ആര്‍ജിവിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. കല്‍ക്കിയ്ക്ക് പിന്നാലെ പുതിയ സിനിമ ഒരുക്കാനുള്ള തിരക്കിലാണ് ആര്‍ജിവി ഇപ്പോള്‍. നടി ആരാധ്യ ദേവിയെ നായികയാക്കിയുള്ള 'സാരി' എന്ന സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനിരിക്കുകയാണ് ആര്‍ജിവി.

ആര്‍ജിവി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സിനിമയുടെ ചര്‍ച്ചകള്‍ക്കായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത് എന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. 'ഗാന്ധി ടോക്ക്', 'വിടുതലൈ 2' എന്നീ സിനിമകളാണ് വിജയ് സേതുപതിയുടേതായി റിലീസിന് ഒരുങ്ങുന്നത്. അതേസമയം വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായ മഹാരാജ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Other News in this category



4malayalees Recommends