മലയാളി നഴ്‌സ് പെര്‍ത്തില്‍ അന്തരിച്ചു ; മരിച്ചത് അങ്കമാലി സ്വദേശിനി

മലയാളി നഴ്‌സ് പെര്‍ത്തില്‍ അന്തരിച്ചു ; മരിച്ചത് അങ്കമാലി സ്വദേശിനി
കാന്‍സര്‍ ബാധിതയായ മലയാളി നഴ്‌സ് വില്ലേട്ടനില്‍ താസിക്കുന്ന അങ്കമാലി മഞ്ഞപ്ര മയിപ്പാന്‍ സന്തോഷിന്റെ ഭാര്യ മേരികുഞ്ഞ് (49) അന്തരിച്ചു. ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.

എറണാകുളം എളവൂര്‍ ചക്കിയത്ത് പരേതരായ ദേവസി അന്നംക്കുട്ടി ദമ്പതികളുടെ നാലു മക്കളില്‍ ഇളയതാണ് മേരികുഞ്ഞ്.

മക്കള്‍ ഏയ്ഞ്ചല്‍, ആല്‍ഫി, അലീന, ആന്‍ലിയ

സംസ്‌കാരം പിന്നീട് പെര്‍ത്തില്‍ നടക്കും.

Other News in this category



4malayalees Recommends