മെല്‍ബണില്‍ കാര്‍ ഇടിച്ച് കാല്‍നടക്കാരന്‍ മരിച്ച സംഭവം ; മലയാളിക്ക് ശിക്ഷയില്‍ ഇളവ് ; ശിക്ഷ പത്തുമാസമായി കുറഞ്ഞതോടെ നാടുകടത്തല്‍ ഭീഷണിയും ഒഴിവാകും

മെല്‍ബണില്‍ കാര്‍ ഇടിച്ച് കാല്‍നടക്കാരന്‍ മരിച്ച സംഭവം ; മലയാളിക്ക് ശിക്ഷയില്‍ ഇളവ് ; ശിക്ഷ പത്തുമാസമായി കുറഞ്ഞതോടെ നാടുകടത്തല്‍ ഭീഷണിയും ഒഴിവാകും
മെല്‍ബണില്‍ കാര്‍ ഇടിച്ച് കാല്‍നടക്കാരന്‍ മരിച്ച സംഭവത്തില്‍ മലയാളിക്ക് അപ്പീല്‍ കോടതി ശിക്ഷാ ഇളവു നല്‍കി. ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച കോടതി ശിക്ഷാ ഇളവ് നല്‍കി പത്തുമാസമാക്കി കുറച്ചിരിക്കുകയാണ്. ഒപ്പം ശിക്ഷാ കാലാവധിക്ക് ശേഷം ഈ മലയാളിയെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ സാധ്യത ഒഴിവായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 1നായിരുന്നു മെല്‍ബണ്‍ മലയാളി ജോര്‍ജ് വര്‍ഗീസിനെ ഒരു വര്‍ഷം തടവിന് വിധിച്ചത്. കാര്‍ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയതിനും ഇന്‍ഷുറന്‍സ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ചതിനും ആയിരുന്നു ശിക്ഷ. മൂന്നു വര്‍ഷത്തെ കമ്യൂണിറ്റി കറക്ഷന്‍ ഓര്‍ഡറും ശിക്ഷയായി നല്‍കിയിരുന്നു. വിക്ടോറിയന്‍ സുപ്രീം കോടതി അപ്പീലില്‍ ശിക്ഷ ഇളവു നല്‍കി. കമ്യൂണിറ്റി കറക്ഷനും പിന്‍വലിച്ചു. പകരം ആയിരത്തി മുന്നൂറ് ഡോളര്‍ പിഴശിക്ഷിച്ചു.

അപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ സാക്ഷി മൊഴിയില്‍ വിചാരണ കോടതിയ്ക്ക് തെറ്റുപറ്റിയെന്ന കണ്ടെത്തലിലാണ് ശിക്ഷാ ഇളവ് നല്‍കിയിരിക്കുന്നത്. ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തില്ല. ഒരു വര്‍ഷമോ അതില്‍ കൂടുതല്‍ വര്‍ഷമോ ജയില്‍ശിക്ഷ ലഭിച്ചാല്‍ താല്‍ക്കാലിക വിസയിലുള്ളവരെ നാടുകടത്താമെന്നാണ് നിയമം. എന്നാല്‍ ഇതിലും ഇളവ് ലഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends