കഞ്ചാവ് കലര്‍ന്ന മിഠായി കഴിച്ച് ആളുകള്‍ ആശുപത്രിയിലായി; ബോധക്ഷയം ഉള്‍പ്പെടെയുള്ളവ നേരിട്ടത് ശക്തമായ കഞ്ചാവ് ഉത്പന്നം മൂലമെന്ന് റിപ്പോര്‍ട്ട്; ഉത്പന്നം തിരിച്ചുവിളിച്ചു

കഞ്ചാവ് കലര്‍ന്ന മിഠായി കഴിച്ച് ആളുകള്‍ ആശുപത്രിയിലായി; ബോധക്ഷയം ഉള്‍പ്പെടെയുള്ളവ നേരിട്ടത് ശക്തമായ കഞ്ചാവ് ഉത്പന്നം മൂലമെന്ന് റിപ്പോര്‍ട്ട്; ഉത്പന്നം തിരിച്ചുവിളിച്ചു
ചുഴലി പോലുള്ള പ്രത്യാഘാതം നേരിട്ടും, ശര്‍ദ്ദിലും, ബോധക്ഷയവും ഉള്‍പ്പെടെ നേരിട്ട് ആളുകളെ ആശുപത്രിയിലാക്കി കഞ്ചാവ് കലര്‍ന്ന മിഠായി. ആറ് പേരാണ് ഈ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഉത്പന്നത്തിലെ കഞ്ചാവിന്റെ അളവ് അതിശക്തമായതാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

അങ്കിള്‍ ഫ്രോഗ്‌സ് മഷ്‌റൂം ഗമ്മീസിന്റെ കോര്‍ഡിസെപ്‌സ്, ലയണ്‍സ് മെയിന്‍ ഫ്‌ളേവറുകള്‍ ഈയാഴ്ച ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓസ്‌ട്രേലിയ തിരിച്ചുവിളിച്ചിരുന്നു. ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളില്‍ ഇത് ഉപയോഗിച്ചവര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് ഇത്.

തങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റഴിക്കുകയും, ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഗമ്മികളില്‍ എന്താണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വെളിപ്പെടുത്താന്‍ അങ്കിള്‍ ഫ്രോഗ് കമ്പനി ഡയറക്ടര്‍ റൊഹാന്‍ ബാന്‍ഡില്‍ തയ്യാറായിരുന്നില്ല. സമാനമായ ഉത്പന്നങ്ങള്‍ മറ്റ് കമ്പനികളും വില്‍ക്കുന്നതായാണ് ഇദ്ദേഹം പ്രതികരിച്ചത്.

എന്നാല്‍ അങ്കിള്‍ ഫ്രോഗിന്റെ വെബ്‌സൈറ്റില്‍ സിബിഡി, സിബിഎന്‍, ടിഎച്ച്‌സി എന്നിവ തങ്ങളുടെ ഉത്പന്നങ്ങളില്‍ ഇല്ലെന്നും, ഓസ്‌ട്രേലിയയില്‍ 100% നിയമപരമാണെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതേസമയം പാക്കേജില്‍ ഭൂമിയിലെ ഏറ്റവും മികച്ച ഹെമ്പ് ഉള്‍പ്പെട്ടതെന്ന് ക്ലെയിമും ചേര്‍ത്തിരുന്നു.

Other News in this category



4malayalees Recommends