വേപ്പ് നിരോധിക്കാനുള്ള ശ്രമത്തില്‍ വെള്ളം ചേര്‍ത്തു; ജൂലൈ 1 മുതല്‍ ഫാര്‍മസികളില്‍ പ്രിസ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ മാത്രം വേപ്പ്; ഒക്ടോബര്‍ മുതല്‍ പ്രിസ്‌ക്രിപ്ഷന്‍ വേണ്ടെന്ന മാറ്റത്തില്‍ പ്രതിഷേധവുമായി പ്രധാന കെമിസ്റ്റ് ബ്രാന്‍ഡുകള്‍

പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഫാര്‍മസികളില്‍ നിന്നും വേപ്പുകള്‍ വാങ്ങാന്‍ അനുമതി നല്‍കുന്ന പുതിയ നിയമത്തിന് എതിരെ പ്രധാന കെമിസ്റ്റ് ബ്രാന്‍ഡുകള്‍.

കരിഞ്ചന്തയില്‍ നിക്കോട്ടിന്‍ വേപ്പ് വിപണി വളരുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയുടെ നടപടി. നിക്കോട്ടിന്റെ അളവ് പരിഗണിക്കാതെ എല്ലാ ഇ സിഗററ്റുകളുടെയും വില്‍പ്പന പുതിയ നിയമം നിരോധിക്കുന്നു.

ജൂലൈ 1 മുതല്‍ ഫാര്‍മസികളില്‍ നിന്നും പ്രിസ്‌ക്രിപ്ഷനുള്ളവര്‍ക്ക് വേപ്പ് വാങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു ലക്ഷ്യം. ഓസ്‌ട്രേലിയയിലെ യുവാക്കള്‍ക്കിടയില്‍ വന്‍തോതില്‍ ഇവയുടെ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് ഇത്.

എന്നാല്‍ ഒക്ടോബര്‍ മുതല്‍ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയും മുതിര്‍ന്നവര്‍ക്ക് വേപ്പുകള്‍ വാങ്ങാന്‍ നയത്തില്‍ ഭേദഗതി വരുത്തുന്നതായി ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഗ്രീന്‍സുമായുള്ള കരാര്‍ പ്രകാരമാണ് ഇത്.

ബില്ലിലെ ഭേദഗതികളെ ശക്തമായി എതിര്‍ക്കുന്നതായി ഫാര്‍മസി ഗില്‍ഡ് ഓഫ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ലോകത്തിലെ ആദ്യത്തെ വേപ്പ് നിരോധനം നടപ്പാക്കുന്നതില്‍ വെള്ളം ചേര്‍ത്ത ശേഷം ഓസ്‌ട്രേലിയക്കാരുടെ കൈകളിലേക്ക് വേപ്പുകള്‍ എത്തുന്നത് സംബന്ധിച്ച് സംശയങ്ങളും ഉയരുകയാണ്.

Other News in this category

4malayalees Recommends