മധ്യവയസ്‌കന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

മധ്യവയസ്‌കന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാള്‍ അറസ്റ്റില്‍
തിരൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദ് അറസ്റ്റിലായതെന്നും പൊലീസ് അറിയിച്ചു ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി (45)യെ തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആബിദും ഹംസയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നുന്നുവെന്ന് പൊലീസ് അറിയിച്ചു. തര്‍ക്കത്തിനിടെ ആബിദ് ഹംസയെ മര്‍ദിച്ചു. മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

Other News in this category



4malayalees Recommends