'ആഗോളനിലവാരത്തോട് കിടപിടിക്കുന്ന ഇന്ത്യന്‍ സിനിമ'; കല്‍ക്കിയെ പ്രശംസിച്ച് അല്ലു

'ആഗോളനിലവാരത്തോട് കിടപിടിക്കുന്ന ഇന്ത്യന്‍ സിനിമ'; കല്‍ക്കിയെ പ്രശംസിച്ച് അല്ലു
ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രഭാസ് നായകനായ വൈജയന്തി മൂവീസിന്റെ നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എ ഡി. പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും നിരൂപകരും ഒരേപോലെ ചിത്രത്തെ പ്രശംസിക്കുകയാണ്. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും കല്‍ക്കിയെ പ്രകീര്‍ത്തിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ അഭിപ്രായം അറിയിച്ചിരിക്കുകയാണ്.

അതിഗംഭീര ദൃശ്യവിസ്മയമാണ് കല്‍ക്കി എന്നു പറഞ്ഞ താരം ചിത്രത്തിലെ താരങ്ങളായ പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി എന്നിവരെയും, അണിയറപ്രവര്‍ത്തകരെയും, നിര്‍മ്മാതാക്കളെയും സംവിധായകനെയും പ്രശംസിച്ചു. ആഗോളനിലവാരങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന ചിത്രമാണ് കല്‍ക്കി എന്നും അല്ലു അര്‍ജുന്‍ അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends