ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം
മലപ്പുറം അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കുനിയില്‍ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Other News in this category



4malayalees Recommends