വിദ്യാര്‍ത്ഥികള്‍ അടക്കം 17 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതി നിക്കോളാസ് ക്രൂസിന്റെ തലച്ചോര്‍ ഇനി ശാസ്ത്ര പഠനത്തിന്

വിദ്യാര്‍ത്ഥികള്‍ അടക്കം 17 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതി നിക്കോളാസ് ക്രൂസിന്റെ തലച്ചോര്‍ ഇനി ശാസ്ത്ര പഠനത്തിന്
ഫ്‌ലോറിഡയിലെ പാര്‍ക് ലാന്‍ഡിലെ സ്‌ക്കുളില്‍ നടന്ന വെടിവെപ്പിലെ മുഖ്യ പ്രതിയായ നിക്കോളാസ് ക്രൂസ്. തന്റെ തലച്ചോര്‍ ശാസ്ത്രത്തിന് ദാനം ചെയ്യാന്‍ സമ്മതം നല്‍കി. 2018ലെ ഫ്‌ലോറിഡയിലെ പാര്‍ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 17 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് നിക്കോളാസ് ക്രൂസ്.

ആക്രമണത്തിനിടെ അന്ന് അഞ്ച് തവണയാണ് ആന്റണി ബോര്‍ഗെസിന് വെടിയേറ്റത്. ബോര്‍ഗസിന്റെ അഭിഭാഷകനാണ് നിക്കോളാസ് ക്രൂസിന്റെ തലച്ചോര്‍ പഠിക്കുന്നതിനായി ശാസ്ത്രത്തിന് ദാനം ചെയ്യണമെന്ന അശയം മുന്നോട്ട് വച്ചത്. ശാസ്ത്രജ്ഞര്‍ ക്രൂസിന്റെ തലച്ചോര്‍ പഠിച്ചാല്‍ ഇങ്ങനെ ഒരു വെടിവെപ്പ് നടത്താന്‍ നയിച്ച കാരണമെന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിയുമെന്ന് ബോര്‍ഗെസിന്റെ അഭിഭാഷകന്‍ അലക്‌സ് അരേസ ഫോക്‌സ് പറഞ്ഞു. തലച്ചോര്‍ പഠിച്ചാല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്‌ലോറിഡയെ തന്നെ ഏറ്റവും ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു പാര്‍ക് ലാന്‍ഡെ വെടിവയ്പ്. ഈ വെടിവെപ്പ് നടത്തുമ്പോള്‍ നിക്കോളാസിന് പ്രായം വെറും പത്തൊന്‍പത് വയസ്സ് മാത്രമായിരുന്നു. ആറ് മിനിറ്റ് നീണ്ട വെടിവയ്പ്പില്‍ 14 വിദ്യാര്‍ത്ഥികളും 3 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. 2018 ലെ വാലെന്റൈന്‍സ് ദിനത്തിലായിരുന്നു നിക്കോളാസ് സ്‌കൂളിലേക്ക് എആര്‍ 15 മോഡലിലുള്ള റൈഫിളുമായി കടന്നുചെന്ന് വെടിവയ്പ്പ് നടത്തിയത്.

നിക്കോളാസിനെതിരെ നേരത്തെ സ്‌കൂള്‍ അച്ചടക്ക നടപടി എടുത്തിരുന്നു. ഇതില്‍ പ്രതികാരം ചെയ്യാനായാണ് നിക്കോളാസ് സഹപാഠികളടക്കമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീവപര്യന്തമാണ് നിക്കോളാസിന് വിധിച്ചത്. ഇതിനെതിരെ അന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം പ്രതികരിച്ചിരുന്നു. കോടതി ഇയാളോട് കരുണ കാണിച്ചു എന്നായിരുന്നു പരാതി. നിക്കോളാസ് ക്രൂസ് ജയിലില്‍ തുടരുകയാണ്.

Other News in this category



4malayalees Recommends