കുവൈറ്റില്‍ കൊടും ചൂട് തുടരുന്നു

കുവൈറ്റില്‍ കൊടും ചൂട് തുടരുന്നു
കുവൈറ്റില്‍ ഇന്ന് വെള്ളിയാഴ്ചത്തെ ഏറ്റവും കൂടിയ താപനില ചില പ്രദേശങ്ങളില്‍ 53 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റിനൊപ്പം കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി അറിയിച്ചു.

ഇന്നലെ വ്യാഴാഴ്ച ഏറ്റവും കൂടിയ താപനില 52 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

Other News in this category



4malayalees Recommends