വൈദ്യുതി ലൈന്‍ പൊട്ടിവീണ വിവരം കെഎസ്ഇബിയെ വിളിച്ച് അറിയിച്ച നാലാം ക്ലാസുകാരിക്ക് അഭിനന്ദന പ്രവാഹം. മയ്യനാട് ശാസ്താംകോവില്‍ ഗവണ്‍മെന്റ് എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇഷാമരിയ. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയപ്പോഴാണ് വഴിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയില്‍ പെട്ടത്. വീട്ടിലെത്തിയപ്പോള്‍ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടുകാരെയും കണ്ടു.
അപ്പോഴാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിനെ പറ്റി ഇഷാ മരിയയുടെ ഓര്‍മ്മയില്‍ വന്നത്. ഉടന്‍തന്നെ അച്ഛന്റെ ഫോണ്‍ വാങ്ങി തന്റെ കയ്യില്‍ കരുതിയിരുന്ന നോട്ടീസില്‍ നിന്നും കെഎസ്ഇബിയുടെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചു അപകടത്തെ കുറിച്ച് പറഞ്ഞു. ഒട്ടും വൈകാതെ കെഎസ്ഇബി ജീവനക്കാര്‍ സംഭവ സ്ഥലത്തത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
ജീവനക്കാര്‍ പറഞ്ഞു വിവരമറിഞ്ഞ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം തന്നെ ഇഷ പഠിക്കുന്ന സ്‌കൂളില്‍ എത്തികുട്ടിയെ അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് സുലേഖ ടീച്ചറുടെയും പിടിഎ നേതൃത്വത്തിന്റെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം സാന്നിധ്യത്തില്‍ ആയിരുന്നു ആദരം.