ചെങ്ങമനാട് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത പത്താം ക്ലാസുകാരന്റെ മരണത്തില്‍ മൊബൈല്‍ ?ഗെയിമുകള്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തില്‍ പൊലീസ്. വിദ്യാര്‍ത്ഥി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഫോറെന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഇന്ന് രക്ഷിതാക്കളുടെ മൊഴിയെടുക്കും. ഓണ്‍ലൈന്‍ ഗെയിമിന്റെ സ്വാധീനത്തിലാണ് അഗ്‌നല്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
കപ്രശേരി വടക്കുഞ്ചേരി ജെയ്മിയുടെയും ജിനിയുടെയും മകനാണ് അഗ്‌നല്‍. വെള്ളിയാഴ്ച വൈകീട്ടാണ് ആഗ്‌നലിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുമ്പാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരിക്കുകയാണ്. മഴക്കോട്ട് ധരിച്ച് മുഖം മറച്ച നിലയിലായിരുന്നു മൃതദേഹം.
അഗ്‌നല്‍ സ്ഥിരമായി വീഡിയോ ഗെയിം കാണാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് അന്വേഷണത്തില്‍ ലഭിച്ച വിവരം. മൃതദേഹം ദുരൂഹമായ രീതിയിലാണ് കണ്ടെത്തിയത് എന്നതോടെയാണ് വീഡിയോ ഗെയിമിന്റെ സ്വാധീനത്തിലേക്ക് അന്വേഷണം നീങ്ങിയത്. ഓണ്‍ലൈന്‍ ഗെയിമില്‍ നിര്‍ദ്ദേശിച്ച ടാസ്‌കിന്റെ ഭാഗമായാണോ ആത്മഹത്യ എന്നാണ് പൊലീസ് സംശയിക്കുന്നത്.