11 കാരിയായ വിദ്യാര്‍ഥിയെ ശല്യം ചെയ്ത അധ്യാപകനെ അറസ്റ്റ് ചെയ്തു,വിദ്യാര്‍ത്ഥിയ്ക്ക് നല്‍കിയത് 60 ഓളം പ്രേമ ലേഖനങ്ങള്‍

11 കാരിയായ വിദ്യാര്‍ഥിയെ ശല്യം ചെയ്ത അധ്യാപകനെ അറസ്റ്റ് ചെയ്തു,വിദ്യാര്‍ത്ഥിയ്ക്ക് നല്‍കിയത് 60 ഓളം പ്രേമ ലേഖനങ്ങള്‍
11 കാരിയായ വിദ്യാര്‍ഥിയെ ശല്യം ചെയ്ത അധ്യാപകനെ അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ് സംഭവം. മുന്‍ സൗത്ത് കരോലിന എലിമെന്ററി സ്‌കൂള്‍ അധ്യാപകനും ടീച്ചര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാവുമായ ഡിലന്‍ റോബര്‍ട്ട് ഡ്യൂക്‌സിനെയാണ് അറസ്റ്റ് ചെയ്തത്. 11 വയസ്സുള്ള വിദ്യാര്‍ഥിക്ക് 60 ഓളം പ്രണയലേഖനങ്ങള്‍ നല്‍കുകയും പള്ളിയിലടക്കം പിന്തുടര്‍ന്നതായും പൊലീസ് പറയുന്നു. കുട്ടിയെ ദുരുദ്ദേശത്തോടെ കെട്ടിപ്പിടിച്ചതായും പൊലീസ് പറയുന്നു. ഈ വര്‍ഷത്തെ വേനല്‍ക്കാല അവധിക്ക് മുമ്പ് ഓരോ ദിവസവും ഒരു കത്ത് അടങ്ങിയ ബോക്‌സ് ഡ്യൂക്ക്‌സ് പെണ്‍കുട്ടിക്ക് നല്‍കിയതായി അധികൃതര്‍ പറഞ്ഞു.

കുട്ടി ഇയാള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ നിന്ന് മാറാന്‍ തീരുമാനിച്ചതോടെ കുട്ടി പോകുന്ന പള്ളിയിലും പിന്തുടര്‍ന്നെത്തി. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്ന് കുട്ടിയുടെ ഫോട്ടോകള്‍ കണ്ടെത്തി. ഡ്യൂക്ക്‌സിനെ സ്റ്റാക്കിങ് കുറ്റം ചുമത്തി ആന്‍ഡേഴ്‌സണ്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ബോണ്ടില്‍ വിട്ടയച്ചു. 50,000 ഡോളര്‍ ജാമ്യമായി നിശ്ചയിക്കുകയും പുറത്തിറങ്ങിയാല്‍ ഇരയുമായോ അവളുടെ കുടുംബവുമായോ ഒരു ബന്ധവും പാടില്ലെന്നും വ്യവസ്ഥ ചെയ്തു. അധ്യാപകന് ജാമ്യം നല്‍കിയതില്‍ എതിര്‍പ്പുമായി രംഗത്തെത്തി.

Other News in this category



4malayalees Recommends