തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം രോഗി ലിഫ്റ്റില്‍ കുടുങ്ങി ; ആരും അറിഞ്ഞില്ല

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം രോഗി ലിഫ്റ്റില്‍ കുടുങ്ങി ; ആരും അറിഞ്ഞില്ല
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം രോഗി ലിഫ്റ്റില്‍ കുടുങ്ങി. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. രവീന്ദ്രന്‍ സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

നടുവേദനയുടെ ചികിത്സയ്ക്കായാണ് രവീന്ദ്രന്‍ എത്തിയത്. തുടര്‍ന്ന് ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് രവീന്ദ്രനെ കണ്ടത്.

രവീന്ദ്രന്റെ ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയിരുന്നു. ഇതിനാല്‍ ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചിരുന്നില്ല. വീട്ടുകാര്‍ക്ക് വിളിച്ചിട്ട് കിട്ടിയുമില്ല. രവീന്ദ്രനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Other News in this category



4malayalees Recommends