ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒടിടിയിലൂടെ ഒഴുകിയെത്തിയത് 1673.09 കോടി രൂപയെന്ന് ഇ ഡി കണ്ടെത്തല്‍. നിരവധി സിനിമാ നിര്‍മാതാക്കളെ ലാഭത്തിന്റെ 50 ശതമാനം വാഗ്ദാനം ചെയ്ത് ഹൈറിച്ച് ഉടമകള്‍ വഞ്ചിച്ചതായും പറയുന്നു. കേസില്‍ നേരത്തെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെ.ഡി പ്രതാപന്‍ അറസ്റ്റിലായിരുന്നു.
അതേസമയം ഭാര്യ ശ്രീനാ പ്രതാപനെ ഉടന്‍ അറസ്റ്റുചെയ്യുമെന്നാണ് സൂചന.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിക്ക് പ്രചാരം ലഭിച്ചപ്പോഴാണ് പ്രതാപനും ഭാര്യ ശ്രീനയും ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങിയത്. 'ആക്ഷന്‍ ഒടിടി.' എന്ന പ്ലാറ്റ്‌ഫോം വാങ്ങി 'എച്ച്ആര്‍ ഒടിടി.' എന്ന് പേരുമാറ്റുകയായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ്, ഇടനിലക്കാരനെന്നാരോപിച്ച വിജേഷ് പിള്ളയില്‍നിന്നാണ് ഇവര്‍ നാലരക്കോടി രൂപയ്ക്ക് 'ആക്ഷന്‍ ഒടിടി' വാങ്ങിയത്.
ഹൈറിച്ച് സോഫ്‌റ്റ്വേര്‍ കൈകാര്യം ചെയ്തിരുന്ന കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷന്‍സിന്റെ ക്ലൗഡ് സെര്‍വര്‍ ഡേറ്റയില്‍ നിന്നാണ് 1673.09 കോടി രൂപ ഒടിടിയിലൂടെ കമ്പനിയിലേക്ക് ഒഴുകിയെന്ന് കണ്ടെത്തിയത്. വിവിധ ബാങ്കുകളിലെ 13 അക്കൗണ്ടുകള്‍വഴിയാണ് പണം ഹെറിച്ചിലേക്ക് എത്തിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് കണ്ടെത്തി. നിക്ഷേപമെന്നനിലയ്ക്ക് എച്ച്.ആര്‍. ഒടിടിയിലേക്ക് എത്തിയ 1673 കോടി രൂപയില്‍നിന്ന് പലപ്പോഴായി 1422.16 കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കിയെന്ന പ്രതികളുടെ മൊഴികളില്‍ വ്യക്തത വരാനുണ്ട്. ബാക്കി 250 കോടി രൂപയാണ് ഹൈറിച്ച് അക്കൗണ്ടില്‍ ഇനിയുള്ളത്.