ചോദ്യത്തിന് ഉത്തരം നല്‍കിയില്ല; വനിത എസ്‌ഐക്ക് എസ്പിയുടെ ഇമ്പോസിഷന്‍ ശിക്ഷ

ചോദ്യത്തിന് ഉത്തരം നല്‍കിയില്ല; വനിത എസ്‌ഐക്ക് എസ്പിയുടെ ഇമ്പോസിഷന്‍ ശിക്ഷ
ചോദ്യത്തിന് ഉത്തരം നല്‍കാത്തതില്‍ വനിതാ എസ്‌ഐയ്ക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട എസ്പി. പതിവ് വയര്‍ലന്‍സ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു എസ്പിയുടെ ചോദ്യം. ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു വനിതാ പൊലീസിനോട് എസ്പിയുടെ ചോദ്യം. എന്നാല്‍, ഈ ചോദ്യത്തിന് വനിത എസ്‌ഐക്ക് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല.

തുടര്‍ന്നാണ് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് എസ്പിയുടെ നിര്‍ദ്ദേശാനുസരണം വനിത എസ് ഐ ഇമ്പോസിഷന്‍ എഴുതി മെയില്‍ ചെയ്തു.

Other News in this category



4malayalees Recommends