ഇന്ത്യ റഷ്യ സൗഹൃദത്തെ കുറിച്ച് നന്നായി അറിയാം, സൗഹൃദമുപയോഗിച്ച് റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണം ; അമേരിക്ക

ഇന്ത്യ റഷ്യ സൗഹൃദത്തെ കുറിച്ച് നന്നായി അറിയാം, സൗഹൃദമുപയോഗിച്ച് റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണം ; അമേരിക്ക
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിതിന് പിന്നാലെ പ്രതികരിച്ച് അമേരിക്ക. ഇന്ത്യ റഷ്യ സൗഹൃദത്തെ കുറിച്ച് നന്നായി അറിയാം. സൗഹൃദമുപയോഗിച്ച് റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്നും അമേരിക്ക പറഞ്ഞു. യുഎന്‍ ചാര്‍ട്ടര്‍ അംഗീകരിക്കാന്‍ പുടിനോട് ഇന്ത്യ പറയണമെന്നും അമേരിക്കന്‍ വക്താവ് മാത്യു മില്ലര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേയും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ അമേരിക്ക ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യ റഷ്യ ബന്ധം ശക്തിപ്പെടുന്നതിനിടെയാണ് അമേരിക്കയുടെ പ്രതികരണം.

റഷ്യയിലെത്തിയ മോദി, പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിക്ക് രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതി നല്‍കി റഷ്യ ആദരിച്ചിരുന്നു. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് പുടിന്‍ മോദിക്ക് സമ്മാനിച്ചത്.

മോദിയുമായി ഊഷ്മള ബന്ധം സൂക്ഷിക്കുന്ന പുടിന്‍ റഷ്യയിലെത്തിയ ഉടന്‍ തന്നെ മോദിയെ പ്രശംസിച്ചിരുന്നു. മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിന്‍ പറഞ്ഞപ്പോള്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു. 22ാമത് ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചത്. ഇരുനേതാക്കളും സമകാലിക, ആഗോള, പ്രാദേശിക വിഷയങ്ങള്‍ കാഴ്ചപ്പാടുകള്‍ കൈമാറുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ മോദി പുടിന്‍ ബന്ധത്തെ വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. സമാധാന ശ്രമങ്ങള്‍ക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നാണ് മോദി പുടിന്‍ കൂടിക്കാഴ്ചയോട് സെലെന്‍സ്‌കി പ്രതികരിച്ചത്. കുട്ടികളുടെ ആശുപത്രിയില്‍ റഷ്യ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സമൂഹ മാധ്യമമായ എക്‌സില്‍ യുക്രെയ്ന്‍ പ്രസിഡന്റിന്റെ പ്രതികരണം.

Other News in this category



4malayalees Recommends