തോട്ടില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ടെങ്കിലും സാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് 79കാരിയായ ചന്ദ്രമതി. കുളിക്കാനിറങ്ങിയ ചന്ദ്രമതി കുത്തിയൊലിക്കുന്ന തോട്ടിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതിനിടെ ചന്ദ്രമതിക്ക് തോടിനോട് ചേര്‍ന്നുള്ള മരക്കൊമ്പില്‍ പിടിക്കാനായി. 10 മണിക്കൂറോളം ആ മരക്കൊമ്പില്‍ തുങ്ങിക്കിടന്നു.
ചന്ദ്രമതി ഒഴുക്കില്‍പ്പെട്ടതറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് ചന്ദ്രമതിയെ കണ്ടെത്താനായത്. നാട്ടുകാര്‍ തിരഞ്ഞെത്തുമ്പോള്‍ ചന്ദ്രമതി മരക്കൊമ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. സ്വന്തം മനശക്തികൊണ്ട് വലിയ അപകടത്തെയാണ് 79കാരിയായ ചന്ദ്രമതി തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഒറ്റപ്പാലം സൗത്ത് പനമണ്ണ സ്വദേശിയാണ് ചന്ദ്രമതി. രാവിലെ ആറ് മണിക്ക് ഒഴുക്കില്‍പ്പെട്ട ഇവരെ വൈകീട്ട് നാല് മണിയോടെയാണ് രക്ഷപ്പെടുത്തിയത്. കര്‍ക്കിടകം ഒന്നായതിനാല്‍ മുങ്ങിക്കുളിക്കാനാണ് ചന്ദ്രമതി തോട്ടിലിറങ്ങിയത്.