ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടു; പ്രതികാരം സുലൈമാനിയുടെ കൊലപാതകത്തിനെന്ന് റിപ്പോര്‍ട്ട് ; വാര്‍ത്ത തള്ളി ഇറാന്‍

ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടു; പ്രതികാരം സുലൈമാനിയുടെ കൊലപാതകത്തിനെന്ന് റിപ്പോര്‍ട്ട് ; വാര്‍ത്ത തള്ളി ഇറാന്‍
അമേരിക്കന്‍ മുന്‍ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സികള്‍ ഈ വിവരങ്ങള്‍ കൈമാറിയതിന് ശേഷം ട്രംപിന് സീക്രട്ട് സര്‍വീസ് ഏജന്‍സികളുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

മുന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പകരംവീട്ടാനായിരുന്നു ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം ട്രംപിന് നേരെയുണ്ടായ ആക്രമണം ഇതുമായി ബന്ധപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് സുരക്ഷ സേന. 2020 ജനുവരിയില്‍ ട്രംപ് പ്രസിഡന്റായിരിക്കെയാണ് അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.

ട്രംപിനെ വധിക്കാന്‍ പദ്ധതിയെന്ന വാര്‍ത്തയെ ഇറാന്‍ തള്ളിക്കളയുകയാണ് ചെയ്തത്. സുലൈമാനിയുടെ കൊലപാതകത്തിനുശേഷം ട്രംപ് തങ്ങളുടെ മുഖ്യശത്രു തന്നെയാണെങ്കിലും നിയമപരമായ പാതയില്‍ മാത്രമേ തങ്ങള്‍ നീങ്ങുവെന്നായിരുന്നു ഇറാന്റെ പ്രതികരണം.



Other News in this category



4malayalees Recommends