കുവൈറ്റില്‍ പ്രവാസി ജീവനക്കാരുടെ അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ടുഗെതര്‍4 പദ്ധതി

കുവൈറ്റില്‍ പ്രവാസി ജീവനക്കാരുടെ അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ടുഗെതര്‍4 പദ്ധതി
കുവൈറ്റില്‍ ജോലി ചെയ്യാനെത്തുന്ന പ്രവാസി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി പുതിയ ദേശീയ പദ്ധതിക്ക് തുടക്കമായി. കുവൈത്ത് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ പങ്കാളിത്തത്തോടെയാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 'ടുഗതര്‍4' എന്നു പേരിട്ടിരിക്കുന്ന ഈ ദേശീയ പദ്ധതി നടപ്പിലാക്കുക.

രാജ്യത്തെ എല്ലാ പ്രവാസി തൊഴിലാളികളുടെയും, പ്രത്യേകിച്ച് ഗാര്‍ഹിക ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, തൊഴില്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും സമഗ്രമായ അവലോകനം ചെയ്യും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയില്‍ ആവശ്യമായ പരിഷ്‌ക്കരണങ്ങള്‍ ഇവയില്‍ കൊണ്ടുവരുന്നതാണ് അടുത്ത ഘട്ടം.

'ടുഗെതര്‍4' പദ്ധതിയുടെ ഭാഗമായി സിവില്‍ സൊസൈറ്റി സ്ഥാപനങ്ങളുമായും പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു സ്ഥിരം സമിതിക്കും അധികൃതര്‍ രൂപം നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends