ഡീ മെറിറ്റ് പോയന്റുകളില്‍ കൃത്രിമം കാണിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാന്‍ ടാസ്‌ക് ഫോഴ്‌സ് ; ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ പുതിയ നീക്കം

ഡീ മെറിറ്റ് പോയന്റുകളില്‍ കൃത്രിമം കാണിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാന്‍ ടാസ്‌ക് ഫോഴ്‌സ് ; ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ പുതിയ നീക്കം
ഡീ മെറിറ്റ് പോയന്റുകളില്‍ കൃത്രിമം കാണിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാന്‍ ടാസ്‌ക് ഫോഴ്‌സ് സജ്ജമാക്കി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍.

നിയമ ലംഘനത്തിന് ഡീ മെറിറ്റ് പോയന്റുകള്‍ ലഭിക്കുന്നവരില്‍ നിന്ന് പണം വാങ്ങി കുറ്റം ഏറ്റെടുക്കുന്ന രീതി അടുത്ത കാലത്ത് വ്യാപകമായിരിക്കുകയാണ്. പണം വാങ്ങി കുറ്റമേറ്റെടുക്കുന്ന രീതി ഫേസ്ബുക്ക് ഉള്‍പ്പെടെ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്,

ഇതിനെതിരെയുള്ള നടപടിക്കാണ് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ഡി മെറിറ്റ് പോയന്റ് വില്‍പ്പനങ്ങള്‍ ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും. മൂന്നു മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

. ഇപ്പോള്‍, ഡ്രൈവര്‍മാര്‍ക്ക് 13 ഡീമെറിറ്റ് പോയിന്റുകളോ 20ല്‍ കൂടുതല്‍ പോയിന്റുകളോ ഉണ്ടെങ്കിലും അതേ അഞ്ച് മാസത്തെ സസ്‌പെന്‍ഷന്‍ ബാധകമാണ്. ഇതൊഴിവാക്കാനാണ് ഡ്രൈവര്‍മാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നത്.

Other News in this category



4malayalees Recommends