കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും
അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും. എന്‍ഡിആര്‍എഫിന്റെയും നേവിയുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുക. ബെംഗളൂരുവില്‍ നിന്ന് റഡാര്‍ എത്തിച്ച് പരിശോധന നടത്തും. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഷിരൂരില്‍ മഴ തുടരുകയാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടകഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. കനത്തമഴ വെല്ലുവിളിയായതോടെയായിരുന്നു ഇന്നലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തര കന്നഡ പി എം നാരായണ അറിയിച്ചു.

തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍. ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. വാഹനത്തിന്റെ ജിപിഎസ് സിഗ്‌നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്നയിടത്താണ്.

Other News in this category



4malayalees Recommends