ഫ്‌ലാറ്റില്‍ തീപിടിത്തം;കുവൈറ്റില്‍ മലയാളി കുടുംബം ശ്വാസം മുട്ടിമരിച്ചു

ഫ്‌ലാറ്റില്‍ തീപിടിത്തം;കുവൈറ്റില്‍ മലയാളി കുടുംബം ശ്വാസം മുട്ടിമരിച്ചു
ഫ്‌ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കള്‍ എന്നിവരാണ് മരിച്ചത്. ലീവിനായി നാട്ടിലേക്ക് പോയ ഇവര്‍ ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് അബ്ബാസിയയിലെ ഫ്‌ലാറ്റില്‍ തിരിച്ചെത്തിയത്.

എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്‌ലാറ്റില്‍ തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. ഷോര്‍ട് സര്‍ക്യൂട്ടാണോ സംഭവത്തിന് ഇടയാക്കിയത് എന്ന് സംശയമുണ്ട്. കുവൈത്തില്‍ ഒരുപാട് മലയാളികള്‍ താമസിക്കുന്ന മേഖലയാണിത്.

Other News in this category



4malayalees Recommends