കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; കേസെടുത്ത് പൊലീസ്

കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; കേസെടുത്ത് പൊലീസ്
രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആന്‍ മരിയ ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് ആന്‍ മരിയയെ മരിച്ച നിലയില്‍ കണ്ടത്. ആന്‍ മരിയയ്ക്ക് ഓര്‍മ്മകുറവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു. സംഭവത്തില്‍ രാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends