അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതരം

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതരം
അമീബിക് മസ്തിഷ്‌കരം ജ്വരം ലക്ഷണത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം.കുട്ടിയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റി.

കണ്ണൂരില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒന്നുകൂടി വ്യക്തത വരുത്താന്‍ പോണ്ടിച്ചേരിയിലെ ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട് .ഈ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ജര്‍മനിയില്‍ നിന്ന് എത്തിച്ച മരുന്ന് ഉള്‍പ്പെടെ ഏഴ് മരുന്നുകളാണ് കുട്ടിക്ക് നല്‍കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 14 വയസ്സുകാരന്‍ നാളെ ആശുപത്രി വിട്ടേക്കും.

Other News in this category



4malayalees Recommends